പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായമോ സാമ്പത്തിക പദ്ധതിയോ ലഭിച്ചാൽ പാണഞ്ചേരി പഞ്ചായത്തിൽ ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിനും അനുമതി ലഭിക്കും. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജലജീവൻ മിഷൻ ജില്ലാതല ശുചിത്വ മിഷൻ യോഗത്തിലാണ് തീരുമാനം. നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ജല ജീവൻ മിഷൻ ആയിരം കണക്ഷനുകൾ നൽകുന്നുണ്ട്. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പൗളി പീറ്റർ, നാട്ടിക കെ ഡബ്ലു എ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി എ ബെന്നി, എ.ഇ മിനി ടി എസ്, ചാലക്കുടി െ്രെടബൽ ഡെവലപ്‌മെന്റ് ഓഫീസ് എസ് ഇ ഒ രതി എൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹരിതാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, മറ്റു പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുത്തു.
0 Comments