പട്ടിക്കാട്. വാണിയമ്പാറ സെന്ററിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. നെല്ലിയാംപതി ചന്ദ്രാമല എസ്‌റ്റേറ്റിൽ കൊട്ടയംകാട് സുബ്രഹ്മണ്യൻ മകൻ മഹേഷ് (30) നാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ മഹേഷിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം സംഭിവച്ചത്. ദേശീയപാതിയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ആണ് അപകടം നടന്നത്. വാണിയമ്പാറയിലെ 108 ആംബുലൻസിൽ ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.


0 Comments