അന്താരാഷ്ട്ര വന ദിനത്തിൽ വനമേഖലകളിൽ ശുചീകരണ പ്രവർത്തനം നടത്തി

വനമേഖലകളിലെ  ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം

പട്ടിക്കാട്.
മാർച്ച് 21 അന്താരാഷ്ട്ര വനദിനത്തിൽ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ വനമേഖലകളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു. ഇതിന്റെ ഭാഗമായി പട്ടിക്കാട് റേഞ്ചിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പട്ടത്തിപ്പാറ മേഖലയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിന് ഡെപ്യൂട്ടി റേഞ്ചർ പി.എസ് അരുൺ നേതൃത്വം നൽകി. ഫോറസ്റ്റർ അജി, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ജോമോൻ, ഗിരീഷ്, പട്ടിക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വാച്ചർമാർ എന്നിവർ  ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments