പട്ടിക്കാട്. പാത്രക്കണ്ടം സ്വദേശി പുത്തൻപുരയ്ക്കൽ ഷിജുവിന്റെ ആദായം ലഭിച്ചു കൊണ്ടിരിക്കുന്ന കുരുമുളക് കൊടികൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. ഷിജുവിന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരെയാണ് കൃഷിയിടം. ഇന്ന് രാവിലെ ഷിജു പറമ്പിലെത്തിയപ്പോഴാണ് പതിനഞ്ച് കട കുരുമുളകുകൊടികൾ വെട്ടി നശിപ്പിച്ചതായി കണ്ടത്. കൃഷി നശിപ്പിച്ചതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിജു പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരിക വൈകല്യമനുഭവിക്കുന്ന ഷിജുവിന്റെ ഉപജീവനമാർഗ്ഗമാണ് കൃഷി. ദീർഘകാലത്തേക്ക് ആദായം ലഭിക്കുന്ന കാർഷിക വിളകൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
0 Comments