അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 8, 9 തീയതികളിൽ
പി.ഡബ്ലു.ഡി, ഇറിഗേഷൻ വകുപ്പുകളിലെ ഓവർ സിയർ/ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് (സിവിൽ) കാറ്റ് നം. 206/2020 തസ്തികയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ട തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ ഒറ്റ തവണ പ്രമാണ പരിശോധന  മാർച്ച് 8, 9 തീയതികളിൽ തൃശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ് ആയും പ്രൊഫൈൽ മെസേജായും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് അസ്സൽ പ്രമാണങ്ങളുമായി ഹാജരാകണം.

ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓങ്കോളജി/ ഓങ്കോ പാത്തോളജി വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 4ന് രാവിലെ 12 മണിക്ക് നടത്തും. യോഗ്യത റേഡിയോ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ ശമ്പളം 70,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം 11 മണിക്ക് പ്രിൻസിപ്പാൾ കാര്യാലയത്തിൽ ഹാജരാകണം.  ഫോൺ: 04872200310, 2200319

ഭക്ഷ്യസുരക്ഷാ പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമും
ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ടായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എൻഡർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 5 ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാർച്ച് 14   മുതൽ 18  വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ നടക്കും. 1000 രൂപയാണ് പരിശീനഫീസ്. താത്പര്യമുള്ളവർ www.kied.info എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക0484 2532890 / 2550322.

സ്‌പെക്ട്രം 2022 തൊഴിൽമേള മാർച്ച് 8ന്
ജില്ലയിലെ വിവിധ ഗവ/ എസ് സി ഡി ഡി പ്രൈവറ്റ് കമ്പനികളിൽ നിന്ന് വിവിധ ട്രേഡുകൾ വിജയിച്ചവർക്ക് തൊഴിൽ അവസരങ്ങളുമായി സ്‌പെക്ട്രം 2022 തൊഴിൽമേള നടത്തുന്നു. മാർച്ച് 8ന് രാവിലെ 9 മുതൽ ചാലക്കുടി ഗവ ഐടിഐയിലാണ് മേള സംഘടിപ്പിക്കുന്നത്. കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. അമ്പതോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ www.spetcrumjobs.org എന്ന വെബ്‌സൈറ്റിൽ ഐടിഐ വിജയിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2701491, 8606438141, 8921492353, 9847414145

Post a Comment

0 Comments