പ്രേമ നളിനാക്ഷനെ സിപിഐഎം പയ്യനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

പട്ടിക്കാട്. തൃശ്ശൂർ ജില്ലയിലെ മികച്ച ആറ് ആശാവർക്കർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പ്രേമ നളിനാക്ഷനെ സിപിഐഎം പയ്യനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ ഉപഹാരം നൽകി. പാണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ബീനാ പൗലോസ് പൊന്നാട അണിയിച്ചു. സിപിഐഎം പയ്യനം ബ്രാഞ്ച് സെക്രട്ടറി എ ജി സുബിൻകുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.വി അനിത, ഡിവൈഎഫ്ഐ പീച്ചി മേഖല പ്രസിഡന്റ് കെ.ടി ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments