എകെജി എന്ന മൂന്നക്ഷരം സമരത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പര്യായമെന്ന് പി.എസ് വിനയൻ


പട്ടിക്കാട്.
തടവറകളെയും ജയിലറകളെയും സമരഭൂമിയാക്കി എകെജി മാറ്റിയിരുന്നെന്നും, സമരത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പര്യായമാണ് എകെജി എന്ന മൂന്നക്ഷരമെന്നും സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ പിഎസ് വിനയൻ പറഞ്ഞു. മാർച്ച് 19 ഇഎംഎസ് ദിനം, മാർച്ച് 22 എകെജി ദിനം എന്നിവയോടനുബന്ധിച്ച് സിപിഐഎം പട്ടിക്കാട് സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം എല്ലാ ലോക്കൽ കമ്മിറ്റി തലത്തിലും സംഘടിപ്പിക്കുന്ന ദിനാചരണങ്ങളുടെ ഭാഗമായാണ് പട്ടിക്കാട് സെന്ററിലും പൊതുയോഗം സംഘടിപ്പിച്ചത്. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ ഏരിയ കമ്മിറ്റി അംഗം സി.പി വില്യംസ് അധ്യക്ഷത വഹിച്ചു. എൽസി സെക്രട്ടറി മാത്യു നൈനാൻ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.എം ദാമോദരൻ, കെ.വി ചന്ദ്രൻ, തോമസുകുട്ടി, സരുൺ, കെ.കെ ഷൂജൻ, ടി.വി സുദേവൻ, ബിജു ഇ.വി. ബ്രാഞ്ച് സെക്രട്ടറിമാർ, ഗ്രൂപ്പ് അംഗങ്ങൾ, സിഡിഎസ് വനിത അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments