സംഘശിൽപ്പം സംഘടനാ ശിൽപ്പശാല: സംഘാടക സമിതി രൂപീകരിച്ചു


പീച്ചി. പുരോഗമന കലാസാഹിത്യ സംഘം മണ്ണുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി കെ.എഫ്.ആർ.ഐയിൽ വെച്ച് ഏപ്രിൽ 3 ന് സംഘടിപ്പിക്കുന്ന സംഘശിൽപ്പം സംഘടനാ ശില്പശാലക്ക് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം സ. ടി.കെ രാഘവൻ മന്ദിരത്തിൽ വെച്ച് ചേർന്നു. യോഗം പ്രശസ്ത നാട്ടറിവ് കലാകാരൻ എം.സത്യദേവൻ ഉദ്ഘാടനം ചെയ്തു. എം.ആർ. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി കെ.എസ്.സുനിൽ കുമാർ, ഇ.എം.വർഗീസ്, പി.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി പി. കെ. മോബി സ്വാഗതവും, മേഖല കമ്മിറ്റി അംഗം പി.എ. റാഫി നന്ദിയും പറഞ്ഞു. എം.ബാലകൃഷ്ണൻ ചെയർമാൻ, പി കെ.മോബി കൺവീനർ, മിനി ഭാസ്‌കരൻ ട്രഷറർ, പി.പി.രവീന്ദ്രൻ, ഇ.എം. വർഗീസ്, രേഷ്മ സജീഷ് എന്നിവർ രക്ഷാധികാരികളായും സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.



Post a Comment

0 Comments