എകെടിഎ കുതിരാൻ ഏരിയ പ്രതിനിധി സമ്മേളനം നടത്തി


പട്ടിക്കാട്. ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കുതിരാൻ ഏരിയ പ്രതിനിധി സമ്മേളനം നടത്തി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.കെ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് പാണഞ്ചേരി സർവീസ് സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വർധിച്ചു വരുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെയും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കികൊണ്ടിരിക്കുന്ന മദ്യം മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും കേരള കേന്ദ്ര ഗവൺമെന്റിനോട് സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെയും സമ്മേളനം പ്രതിഷേധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് റ്റി.ജെ സണ്ണി, സെക്രട്ടറി റ്റി.എ ജയ, ട്രഷറർ കെ.കെ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ പി.എം പുഷ്പകുമാരി, പാർവ്വതി സോമൻ തുടങ്ങിയവർ സംസാരിച്ചു



Post a Comment

0 Comments