പട്ടിക്കാട്. പീച്ചി വലതുകര കനാൽ തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പാണഞ്ചേരി ഉൾപ്പെടെ പത്തിലേറെ പഞ്ചായത്തുകളിലെ കർഷരും കനാൽ തുറക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു.വലതുകര കനാൽ തുറക്കുന്നതിനു നിലവിൽ യാതൊരു തടസ്സങ്ങളുമില്ല. നേരത്തെ കോൾ കർഷകരുടെ ആവശ്യപ്രകാരം കനാൽ തുറന്നപ്പോൾ ഉപകനാലുകളും ശാഖാ കനാലുകളും തുറന്നില്ല. വിവിധ കുടിവെളള പദ്ധതികളുടെ കിണറുകൾ വരൾച്ചാ ഭീഷണിയിലാണ്. കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനു കനാൽ തുറക്കേണ്ടത് അനിവാര്യമാണ്. ശാഖാ കനാൽ പരിസരത്തെ പല കൃഷി ഭൂമിയും ഉണക്കു ഭീഷണിയിലാണ്. പീച്ചി ഡാമിൽ മുൻ വർഷങ്ങളെയപേക്ഷിച്ചു കൂടുതൽ ജലസംഭരണമുള്ള സാഹചര്യത്തിൽ അടിയന്തരമായി കനാൽ തുറക്കണമെന്നു മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ ആവശ്യപ്പെട്ടു.
0 Comments