പീച്ചി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു


പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപത്തി ഏഴാമത് വാർഷിക പൊതുയോഗം മാർച്ച് 20ന് ഞായറാഴ്ച പ്രസിഡൻറ് സിജി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്നു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജി ജോമി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി.കെ ഷണ്മുഖൻ, മുൻ പ്രസിഡണ്ട് എം.കെ ശിവരാമൻ, പഞ്ചായത്ത് മെമ്പർ ഷൈജു കുരിയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ കെ.പി ചാക്കോച്ചൻ,  ബാബു തോമസ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഷാജി കീരിമോളയിൽ, റെജി കെ.ജെ, രാജു കാവ്യത്ത്, എം.കെ ബാലകൃഷ്ണൻ, ജമാലുദ്ദീൻ സി.എ, എ.സി മത്തായി, സി.വി ജോസ്, ലിസി ജോൺസൺ, സൂസി തോമസ് എന്നിവർ പ്രസംഗിച്ചു ബാങ്ക് മെമ്പർമാർ ജീവനക്കാർ എന്നിവരും പൊതു യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments