പട്ടിക്കാട്. പീച്ചി സഹകരണ ബാങ്കിന്റെ പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് ഡി കെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ് പീച്ചി പൊലീസിൽ പരാതി നൽകി. പൊതു യോഗത്തിൽ ചോദ്യം ചോദിക്കാനുള്ള ശ്രമത്തിനിടെയാണ് ശാരീരിക വെല്ലുവിളി നേരിടുന്ന തന്നെ മർദ്ദിച്ചതെന്ന് റോയ് തോമസ് പറഞ്ഞു. യോഗത്തിനായുള്ള രേഖകൾ ആവശ്യപ്പെട്ടു പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണു തന്നെ മർദ്ദിച്ചതെന്നും റോയ് തോമസ് പരാതിയിൽ പറയുന്നു.
0 Comments