പാചക വാതക വില വർധനവ്: ജനാധിപത്യ മഹിളാ അസോസിയേഷൻ അടുപ്പുകൂട്ടി സമരം നടത്തി

ജനാധിപത്യ മഹിളാ അസോസിയേഷന്റെ അടുപ്പുകൂട്ടി സമരം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്. പാചക വാതകത്തിന്റെയും മറ്റ് പെട്രോൾ ഉൽപന്നങ്ങളുടെയും വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂട്ടാല യൂണിറ്റിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി.  ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ ജോയിൻ സെക്രട്ടറി സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പീച്ചി മേഖലാ പ്രസിഡണ്ട് ഫ്രാൻസിന ഷാജു, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ  നേതാവുമായ ഷൈലജ വിജയകുമാർ, മഹിളാ അസോസിയേഷൻ കൂട്ടാല യൂണിറ്റ് സെക്രട്ടറി ഉഷ എം.ആർ, പ്രേമ ദാസൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments