പട്ടിക്കാട് രണ്ട് അടിപ്പാതകളിലും ടാറിങ് നടത്തി; മേൽപ്പാത ഉടൻ തുറക്കും


പട്ടിക്കാട്.
ദേശീയപാതയിൽ പട്ടിക്കാട് ഹൈവേ ജംഗ്ഷനിലെയും, പീച്ചി റോഡ് ജംഗ്ഷനിലെയും അടിപ്പാതകളിൽ ടാറിങ് നടത്തി. ഇന്നലെ വൈകീട്ടാണ് ടാറിങ് ആരംഭിച്ചത്. മേൽപ്പാതയിലൂടെ ഇരുഭാഗത്തേക്കും ഉള്ള ഗതാഗതം ആരംഭിക്കുന്നതിനു മുന്നോടിയായാണ് അടിപ്പാതകളുടെ ടാറിങ് പൂർത്തിയാക്കുന്നത്. പീച്ചി റോഡ് ജംഗ്ഷനിലെ അടിപ്പാതയ്ക്ക് മുകളിലെ ഗർഡറുകളുടെ ലോഡ് ടെസ്റ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി അടിപ്പാത അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമൂലം  പട്ടിക്കാട് സ്‌കൂളിലെ  വിദ്യാർത്ഥികളും പഞ്ചായത്ത് വില്ലേജ് ഓഫീസുകളിലേക്ക് വരുന്ന ആളുകളും ഏറെ ബുദ്ധിമുട്ടി. അടിപ്പാതകളുടെ ടാറിങ് പൂർത്തിയായതോടെ ഇതിനൊരു പരിഹാരം ആയിരിക്കുകയാണ്. മേൽപാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഉടൻ ആരംഭിക്കും.



Post a Comment

0 Comments