ഡിവൈഎഫ്‌ഐ വെള്ളക്കാരിത്തടം യൂണിറ്റ് ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു


പീച്ചി. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളക്കാരിത്തടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 ഞായറാഴ്ച വെള്ളക്കാരിത്തടം ഗ്രൗണ്ടിൽ ആണ് ഫൈവ്‌സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. 22 വയസിൽ താഴെ പ്രായമുള്ളവരുടെ 16 ടീം ആണ് മത്സരത്തിൽ പങ്കെടുക്കുക. ഒന്നാം സമ്മാനമായി 7001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 4001 രൂപയും ട്രോഫിയുമാണ് വിജയികൾക്ക് ലഭിക്കുക എന്ന് ചെയർമാൻ ഒ.കെ സജി, കൺവീനർ ആഷിക് കെ. എ. ട്രഷറർ അനീഷ് കെ.ആർ എന്നിവർ അറിയിച്ചു.


Post a Comment

0 Comments