പട്ടിക്കാട്. മണ്ണുത്തി സബ് ഡിവിഷനിൽ വെള്ളിയാഴ്ച നടന്ന സൗര സ്‌പോട്ട് രജിസ്‌ട്രേഷന് ഉപഭോക്താക്കളുടെ മികച്ച പ്രതികരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പട്ടിക്കാട്, നടത്തറ, മണ്ണുത്തി സെക്ഷനുകൾക്ക് കീഴിൽ വരുന്ന ഉപഭോക്താക്കൾ രജിസ്‌ട്രേഷനിൽ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു കെ.കെ നേതൃത്വം നൽകി. 500 ൽ അധികം ഉപഭോക്താക്കൾ സൗര പദ്ധതിയെ കുറിച്ച് അറിയുവാൻ ഓഫീസിൽ എത്തി. ഇതിൽ 166 പേർ രജിസ്റ്റർ ചെയ്തു. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കെസ്ഇബി അധികൃതരും, സോളാർ കമ്പനി ഉദ്യോഗസ്ഥരും മറുപടി നൽകി. മണ്ണുത്തി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നിക്‌സൺ, പട്ടിക്കാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷിബു ഇ.എസ്. നടത്തറ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സന്ദീപ്, മണ്ണുത്തി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ എന്നിവരും സീനിയർ സൂപ്രണ്ടുമാരായ സുലൈഖ ബീവി, തിലകൻ, സുഭാഷ് എന്നിവരും നേതൃത്വം നൽകി
0 Comments