കണ്ണാറയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു


കണ്ണാറ. 41-ാം നമ്പർ ബൂത്തിൽ ആദ്യ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.പി പൗലോസ് അധ്യക്ഷത വഹിച്ചു. സിയുസി രൂപീകരണ യോഗത്തിൽ 20 വർഷക്കാലം രാജ്യ സേവനം നടത്തിയ വിമുക്തഭടൻ ജസ്റ്റിൻ നെല്ലിക്കാട്ടിലിനെ  കെ.സി അഭിലാഷ് ആദരിച്ചു. പീച്ചി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു തോമസ് യൂണിറ്റ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് മെമ്പർ സുശീല രാജൻ, മുൻ പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, മലമുക്ക് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പ്രസിഡണ്ട് തോമസ് കാഞ്ഞിരവേലി, ബൂത്ത് പ്രസിഡന്റ് ജോജോ കണ്ണാറ, വാർഡ് പ്രസിഡണ്ട് സജി, മനോജ് കദളിപറമ്പിൽ, സന്തോഷ് പ്ലാച്ചേരി എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റായി ജസ്റ്റിൻ ഇല്ലിക്കാട്ടിൽ, സെക്രട്ടറി ഷൈല സണ്ണി, ട്രഷറർ പോൾസൺ, ബൂത്ത് പ്രതിനിധികളായി ബേസിൽ നിറ്റിക്കര, ഷാജി മുതുകാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാവ് യോഹന്നാൻ ചേട്ടൻ പതാക ഉയർത്തി.



Post a Comment

0 Comments