വയോധികയ്ക്ക് പുരമേയാൻ സഹായമൊരുക്കി പീച്ചി ജനമൈത്രി പോലീസ്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ പള്ളിക്കണ്ടം സ്വദേശിനി കൈപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മക്കാണ് പീച്ചി ജനമൈത്രി പോലീസ് പുരമേയാൻ സഹായമൊരുക്കിത്. ത്രേസ്യാമ്മയുടെ ഭർത്താവ് 27 വർഷം മുൻപ് മരിച്ചു. തുടർന്ന് 2 വയസ്സിൽ പോളിയോ വന്ന്  കാൽ തളർന്ന മകളുമായുള്ള ജീവിതം ത്രേസ്യാമ്മക്ക് ദുരിതപൂർണ്ണമായിരുന്നു. ഇന്ന് മകൾക്ക് 46 വയസ്സുണ്ട്. 85 വയസ്സുള്ള ത്രേസ്യാമ്മയും ഒരുകാൽ തളർന്ന മകളും മാത്രമാണ് ഈ വീട്ടിൽ താമസം. കൈ ഞരമ്പുകൾക്ക് തളർച്ചയും മറ്റ് അസുഖങ്ങളുമായി ത്രേസ്യാമ്മ ആശുപത്രിയിൽ ആയിരുന്നു. ഇതിനിടെ പുരപൊളിച്ചു മേയുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ത്രേസ്യാമ്മയുടെ അവസ്ഥ മനസ്സിലാക്കുകയും തങ്ങളാൽ കഴിയുന്ന ഒരു സഹായം ചെയ്യുകയുമായിരുന്നു. ഒരു വശം തളർന്ന മകളുമായി ചോരാത്ത വീട്ടിൽ കിടക്കാം എന്ന ആശ്വാസത്തിലാണ് ഇപ്പോൾ ത്രേസ്യാമ്മ.... പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന്റെ തിരക്കിൽ വീണ്ടും യാത്ര തുടരുകയാണ് പീച്ചി ജനമൈത്രി പോലീസ് ഓഫീസർമാരായ ഫ്രിൻസനും, സനിൽകുമാറും...



Post a Comment

0 Comments