മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചു


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ഇന്നലെ അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഇതൊടൊപ്പം സമീപത്തെ ആറ് പഞ്ചായത്തുകളിൽ ഉള്ളവർക്ക് താൽക്കാലികമായി സൗജന്യ നിരക്കും അനുവദിച്ചിട്ടുണ്ട്. ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ടോൾ പിരിവ് തടസ്സപ്പെടുത്താൻ ഇവർക്കായില്ല. ദേശീയപാതയുടെ 90% പണികൾ പൂർത്തീകരിച്ചാൽ ടോൾ പിരിക്കാം എന്നാണ് നാഷണൽ ഹൈവേ അതോറിറ്റിയും നിർമാണ കമ്പനിയും
 

തമ്മിലുള്ള കരാറനുസരിച്ചുള്ള നിബന്ധന. എന്നാൽ പട്ടിക്കാട് മേൽപ്പാതയുടെ നിർമ്മാണം, തമ്പുരാട്ടിപ്പടി ഉൾപ്പെടെയുള്ള സർവ്വീസ് റോഡുകൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിനായുള്ള പാറപൊട്ടിക്കൽ നടക്കുന്നതേയുള്ളു. കൂടാതെ ബസ് സ്‌റ്റോപ്പുകൾ, സിഗ്‌നൽ ലൈറ്റുകൾ, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ പലയിടത്തും പൂർത്തിയായിട്ടില്ല. എന്നാൽ ഇവയൊന്നും കരാറുമായി ബന്ധമുള്ളതല്ല എന്നും ചേഞ്ച് ഓഫ് വർക്കസിൽ പുതിയതായി ഉൾപ്പെടുത്തിയതാണെന്നും അതുകൊണ്ടുതന്നെ ടോൾ പിരിക്കുന്നതിന് പ്രശ്‌നമില്ലെന്നുമാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.



Post a Comment

0 Comments