കോവിഡ് മരണം; ആശ്രിതർക്ക് സ്വയം തൊഴിൽ വായ്പക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു


തൃശൂർ. കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തികൾ മരണപ്പെട്ട പട്ടികവർഗ്ഗം, ന്യൂനപക്ഷം, പൊതു വിഭാഗങ്ങളിൽ ഉൾപ്പെട്ട  കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെയും സംസ്ഥാന വനിത വികസന കോർപ്പറേഷന്റെയും സംരഭമായ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  18 നും 55 വയസ്സിനുമിടയിൽ മരിച്ച മുഖ്യവരുമാനാശ്രയമായ വ്യക്തികളുടെ ആശ്രിതരായ വനിതകൾക്ക്  അപേക്ഷിക്കാം. വർഷിക പലിശ 6 ശതമാനം നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെ  വായ്പ ലഭിക്കും. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കുറവക്കായിരിക്കണം. വായ്പ  തുകയുടെ 20 ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം വരെ സബ്‌സിഡി ലഭിക്കും. വിശദ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9496015013

Post a Comment

0 Comments