മണ്ണുത്തി. ഔഷധിയിലെ ജനറൽ വർക്കർ ഗ്രേഡ് III തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാർച്ച് 12ന് നടക്കും. തൃശൂർ സെന്റ് തോമസ് കോളജ്, കേരള വർമ്മ കോളജ്, തൃശൂർ സി.എം.എസ്. ഹൈസ്‌ക്കൂൾ എന്നീ മൂന്ന് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷാസമയം. ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾക്കുള്ള ഹാൾടിക്കറ്റുകൾ തപാൽ മാർഗ്ഗം അയച്ചുനൽകിയിട്ടുണ്ട്. മാർച്ച് 5നു മുമ്പ് ഹാൾടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 0487 2459800, 2459860, 2459858, 2459831, 2459825 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
0 Comments