ഭിന്നശേഷിക്കാർക്കുള്ള സ്‌കൂട്ടർ വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതി പ്രകാരം 87000 രൂപയോളം വിലവരുന്ന സൈഡ് വീലോടുകൂടിയ എട്ട്  സ്‌കൂട്ടറുകൾ ആണ് വിതരണം ചെയ്തത്. വിവിധ വാർഡ് മെമ്പർമാർ, അങ്കണവാടി പ്രവർത്തകർ, ഗുണഭോക്താക്കൾ, സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments