പട്ടിക്കാട്. സംസ്ഥാന ബീവറേജ് കോർപ്പറേഷന്റെ ചുവന്നമണ്ണ് പത്താം കല്ലിലുള്ള മദ്യവിൽപ്പനശാലയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ഇടുക്കി ഈറ്റക്കാനം ചരുവിളപുത്തൻവീട്ടിൽ രഘുവിന്റെ മകൻ ഷാജി (44) ആണ് പോലീസ് പിടിയിലായത്. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഒരു പോക്‌സോ കേസിലും, രണ്ട് മോഷണക്കേസിലും പ്രതിയാണ് ഇയാൾ. ജനുവരി മാസം മുതൽ കെഎംസി സബ് കോൺട്രാക്ടറായ കിഴക്കഞ്ചേരി സ്വദേശി
സുനിലിനൊപ്പം ഇയാൾ ജോലി ചെയ്തിരുന്നു. പ്രദേശത്ത് കാനക്ക് മുകളിൽ സ്ലാബിടുന്ന പണികൾക്ക് ഷാജിയും ഉണ്ടായിരുന്നു. മാർച്ച് 12 അർധരാത്രിയോടെയാണ് പത്താം കല്ലിലുള്ള മദ്യവിൽപ്പനശാലയിൽ മോഷണം നടന്നത്. 8000 രൂപയും മദ്യവും മോഷ്ടിക്കപ്പെട്ടതായാണ് അന്ന് ലഭിച്ച വിവരം. സ്ഥാപനത്തിന് അകത്ത് ഉണ്ടായിരുന്ന ക്യാമറയിൽ മോഷ്ടാവ് മദ്യ കേസുകൾ തുറന്ന് കുപ്പികൾ പുറത്തെടുക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീച്ചി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹരി പി.കെ, എഎസ്‌ഐ കെ. ഷൈജു, ഹെഡ് കോൺസ്റ്റബിൾ പ്രേംനാഥ്, രഞ്ജിത്ത്, ശ്രീജിത്ത് എന്നീ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



0 Comments