പട്ടിക്കാട്. മുടിക്കോട് ജംഗ്ഷനിൽ ഇന്ന് നാലുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ജംഗ്ഷൻ കുറുകെ കടക്കുകയായിരുന്ന പിക്കപ്പ് വാനിൽ തൃശ്ശൂർ ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു കാർ ഇടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ ബോഡിയിൽ ഇടിച്ചതിനെ തുടർന്ന് വാൻ തലകീഴായ് മറിഞ്ഞു. മാടക്കത്രയിൽ നിന്ന് കൊണ്ടുവരികയായിരുന്ന ചെടികളാണ് വാനിൽ ഉണ്ടായിരുന്നത്. പിക്കപ്പ് വാൻ ഓടിച്ചിരുന്ന തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശി സുജിത്തിന്റെ കൈവിരൽ ഒടിഞ്ഞിട്ടുണ്ട് കാലിനും പരിക്കുണ്ട്. കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലെ കരൂരിലേക്ക് പോവുകയായിരുന്ന കതിർവേൽ, ഭാര്യ സന്ധ്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ പാണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


0 Comments