മണിയൻ കിണറിൽ പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനത്തിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു


പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും  സംയുക്തമായി പട്ടികവർഗ്ഗ കോളനികളുടെ  സമഗ്ര  വികസനത്തിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെക്കുറിച്ച് പല സംശയങ്ങളും ആക്ഷേപങ്ങളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ പ്രായാധിക്യം വകവെക്കാതെ ഏത് മഴയത്തും വെയിലത്തും അവർ ചെയ്യുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്നും ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം എന്നും അവർ കൂട്ടിച്ചേർത്തു. മണിയൻകിണർ എസ് ടി കോളനിയിൽ വെച്ച് നടന്ന പരിപാടിയിൽ 50 വയസ്സിന് താഴെയുള്ള 20 തൊഴിലുറപ്പ് തൊഴിലാളികൾക്കായി മേസൻ
 

പരിശീലനം ഉൾപ്പെടെ 'മികവ്' എന്ന പേരിൽ വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. കോളനിയിലെ യുവതി യുവാക്കൾക്കായി പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ ക്യാമ്പും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ്, ആത്മ പദ്ധതി, ജനകീയാസൂത്രണ പദ്ധതി, വിവിധ വകുപ്പുകളുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തി കൊണ്ടാണ് സമഗ്രവികസന പദ്ധതികൾ സംഘടിപ്പിക്കുന്നത്.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ, ഒല്ലൂക്കര ജെബിഡിഒ കെ.ഇ ഉണ്ണി, ആത്മ പ്രോജക്ട് ഡയറക്ടർ സി എ ഹയറുന്നിസ, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, പാണഞ്ചേരി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സത്യ വർമ്മ പി സി, െ്രെടബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി ജോയ്, ഊരുമൂപ്പൻ എഎൻ കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. കേരള കാർഷിക സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി അനിത, ജില്ലാ പി എസ് സി ഓഫീസ് അധികൃതർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ തുടങ്ങിയവർ ക്ലാസെടുത്തു


Post a Comment

0 Comments