കൂട്ടാലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി മാലമോഷണം; പ്രതിക്കായി തിരച്ചിൽ തുടരുന്നു


പട്ടിക്കാട്. കൂട്ടാലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി കത്തി കാട്ടി മാലമോഷ്ടിച്ചു. മെെനാട്ടിൽ ത്രേസ്യയുടെ വീട്ടിലാണ് ഇന്ന് രാവിലെ എട്ടരയോടെ മോഷണം നടന്നത്. താലി മാലയും, രണ്ട് വളയും അടക്കം നാലര പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി ത്രേസ്യ പറഞ്ഞു. സംഭവം നടക്കുമ്പോൾ ത്രേസ്യയുടെ മകൻ പ്രിൻസിന്റെ ഭാര്യ ജീനയും രണ്ടര വയസുള്ള മകൻ അലനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ജീനയുടെ മൂത്ത മകളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ  ത്രേസ്യ പോയ സമയത്തായിരുന്നു മോഷ്ടാവ് വീട്ടിൽ കയറിയത്. ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ്  ഇയാൾ വീട്ടിൽ എത്തിയതെന്ന് ജീന പറഞ്ഞു. വാതിൽ തുറന്ന ഉടനെ പ്രതി കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് മാലയും വളയും ഊരിയെടുത്തതെന്നും ജീന പറഞ്ഞു. പ്രിൻസ് വിദേശത്താണ് ജോലി ചെയ്യുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ഒല്ലൂർ എസിപി കെ സേതു, സ്പെഷ്യൽ ബ്രാഞ്ച് എസിപി എം. കെ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പരിശോധനയും ഉണ്ടാകും


Post a Comment

0 Comments