പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ചെറുകിട വിനോദസഞ്ചാര കേന്ദ്രമായ ഒരപ്പൻ കെട്ടിന്റെ ടൂറിസം വികസനത്തിനും പീച്ചി ഡാം ടൂറിസം വികസനത്തിനും അഞ്ച് കോടി രൂപ വീതം സംസ്ഥാന ബജറ്റിൽ അനുവദിച്ചതായി സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മാരായ്ക്കൽ കാളക്കുന്ന് ലിഫ്റ്റ് ഇറിഗേഷനും 5 കോടി അനുവദിച്ചിട്ടുണ്ട്. മുളയം കൂട്ടാല പള്ളിക്കണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തൽ (8 കോടി), പുത്തൂർ സെന്റർ വികസനം (25 കോടി), പുത്തൂർ കായൽ നവീകരണം (10 കോടി), വലക്കാവ് കാളിക്കുണ്ട് ആശാരിക്കാട് മുരുക്കുംപാറ റോഡ് (5 കോടി), ചിറയ്ക്കാക്കോട് പുല്ലാനിക്കാട് റോഡ് (9 കോടി) എന്നിവയുൾപ്പെടെ ഒല്ലൂർ മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 121 കോടി രൂപ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
0 Comments