ദേശീയപാതയിൽ സ്ലാബ് തകർന്ന് ചരക്ക് ലോറി കാനയിൽ വീണു


പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് ജംഗ്ഷനിൽ  സർവീസ് റോഡിനോട് ചേർന്നുള്ള കാനയുടെ സ്ലാബ് തകർന്ന് ചരക്കുലോറി കാനയിൽ വീണു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ആലുവയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് സ്‌ക്രാപ്പ് കയറ്റി പോയ ലോറിയാണ് കാനയിൽ വീണത്. െ്രെഡവർ ഭക്ഷണം കഴിക്കാനായി  വാഹനം റോഡരികിലേക്ക് ഒതുക്കിയപ്പോൾ സ്ലാബ് തകർന്ന് വാഹനം കാനയിൽ വീഴുകയായിരുന്നു. മാസങ്ങളായി സർവീസ് റോഡിനോട് ചേർന്നുള്ള ഈ ഭാഗത്ത് സ്ലാബുകൾ ഇളകിയും തകർന്നും അപകടകരമായ നിലയിലാണ് കിടക്കുന്നത്. പല തവണ പരാതി നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു



Post a Comment

0 Comments