പട്ടിക്കാട്. ബസ് ചാർജ് വർധന വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല ബസ് സമരം ആരംഭിക്കും. ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. മിനിമം ചാർജ് 12രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വെച്ചിട്ടുള്ളത്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ബസുടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ അറിയിച്ചു


0 Comments