അശാസ്ത്രീയ നിർമ്മാണം; സർവ്വീസ് റോഡിന്റെ സംരക്ഷണഭിത്തി എതുനിമിഷവും തകരാം


കുതിരാൻ. സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അശാസ്ത്രീയത വഴുക്കുംപാറ സർവ്വീസ് റോഡ് ഉൾപ്പെടെയുള്ള ഭാഗത്തിന്റെ തകർച്ചക്ക് കാരണമാകും. റോഡ് നിർമ്മാണത്തിനിടെ മൂടിപ്പോയ കനാലിന്റെ വശങ്ങൾ ചേർന്ന് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് തകർച്ച നേരിടുന്നത്. കനാലിന്റെ വശങ്ങളിൽ നിന്നും ഉള്ളിലേക്ക് വലിച്ച് നിർമ്മിക്കേണ്ടതിന് പകരം കനാലിലേക്ക് ഇറക്കി നിർമ്മിച്ച നിലയിലാണ് സർവ്വീസ് റോഡിന്റെ സംരക്ഷണ ഭിത്തികൾ. വെള്ളം തുറന്നുവിടാൻ കനാലിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ഒരുഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമ്പോൾതന്നെ മറുഭാഗത്ത് മണ്ണിടിഞ്ഞ് കനാലിലേക്ക് വീഴുകയാണ്. ഈ അവസ്ഥയിൽ കനാലിലൂടെ വെള്ളം തുറന്നു വിടുന്നതോടെ സംരക്ഷണ ഭിത്തി ഇടിയുമെന്ന ഭയത്തിലാണ് നാട്ടുകാർ. സംരക്ഷണഭിത്തി ഇടിയുന്നതോടെ ജലവിതരണം മുടങ്ങുമെന്ന് മാത്രമല്ല സർവ്വീസ് റോഡിന്റെ തകർച്ചക്കും ഇത് കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.



Post a Comment

0 Comments