നിർമ്മാണം പൂർത്തീകരിച്ച ഇഎംഎസ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു.
പട്ടിക്കാട്. നാല് ലക്ഷം രൂപ ചെലവിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിറക്കുന്ന് വാർഡിൽ നിർമാണം പൂർത്തീകരിച്ച ഇഎംഎസ് റോഡിന്റെ ഉദ്ഘാടനം പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിച്ചു. 85 മീറ്റർ നീളത്തിലും 3.30 മീറ്റർ വീതിയിലും കോൺക്രീറ്റ് ടൈൽ വിരിച്ചാണ് ദേശീയപാതയ്ക്ക് സമീപമുള്ള ഈ റോഡിന്റെ നിർമാണം നടത്തിയിരിക്കുന്നത്. വാർഡ് മെമ്പർ ഷൈലജ വിജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ മുഖ്യ അതിഥിയായിരുന്നു. ബാബു കൊള്ളന്നൂർ, ടി രാജപ്പൻ, ജോയ് വെള്ളമുണ്ടയ്ക്കൽ, പ്രവീൺ പ്രകാശ്, ബൈജു, ഗിരീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


0 Comments