ജി.ടി.എസ് വിധവാ സംഘം വാർഷികം ആഘോഷിച്ചു


പുത്തൂർ. ജി.ടി.എസ് വിധവ സംഘം പുത്തർ പഞ്ചായത്ത് കമ്മറ്റിയുടെ പ്രഥമ വാർഷികം  ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ പ്രസിഡണ്ട്  ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ചു, തൃശ്ശൂർ ജില്ലാ അത്‌ലറ്റിക്‌സിൽ ചാമ്പ്യൻഷിപ്പ് നേടിയ കായിക താരം  കണ്ണനെ  വാർഡ് മെമ്പർ ജോസഫ് പടനാടൻ അവർഡ് നല്കി അനുമോദിച്ചു. വാർഡ് മെമ്പർ ആതിര ടീച്ചർ മുഖ്യ അതിഥിയായിരുന്നു.  വിധവ സംഘം  പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പുരുഷോത്തമൻ, ജില്ല ജനറൽ സെക്രട്ടറി കെ.വി ലളിത, കോമളം രവി എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ആദ്യ ഘട്ട സഹായമായി സംഘടനയിലെ അംഗങ്ങളായ 40 പേർക്ക് ഭക്ഷ്യ കിറ്റുകളും നൽകി.



Post a Comment

0 Comments