'വിമുക്തി' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ആരംഭിച്ചു.


പട്ടിക്കാട്. തൃശൂർ എക്‌സൈസ് റേഞ്ച് ഓഫീസും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷനും ചേന്ന് നടപ്പിലാക്കുന്ന 'വിമുക്തി' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ലഹിരമുക്ത കേരളം എന്ന ഉദ്ദേശലക്ഷ്യവുമായി കേരള സർക്കാർ കേരള എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് വിമുക്തി. എല്ലാ എക്‌സൈസ് റേഞ്ച് ഓഫീസിനും കീഴിലുള്ള പഞ്ചായത്തുകളിൽ വാർഡ് മെമ്പർമാരും കുടുംബശ്രീ അംഗങ്ങളുമായി സഹകരിച്ചുകൊണ്ട് ലഹരിമുക്ത കേരളം എന്ന ഉദ്ദേശലക്ഷ്യവുമായി ലഹരിയുടെ ഭീകരാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുകയും ഇതുവഴി ലഹരി ഉപയോഗിക്കാത്ത ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ മാനസീകാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷഗീന, എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കൃഷ്ണരാജ് പി.എസ്, സിവിൽ എക്‌സൈസ് ഓഫീസർ ശ്രീരാഗ് കെ.ആർ, പാണഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, സിഡിഎസ് ചെയർപേഴ്‌സൻ ഉഷ മോഹൻ, വൈസ് ചെയർ പേഴ്‌സൻ മിനി ജോണി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments