തൃശൂർ. സംസ്ഥാന ബജറ്റിൽ ഒല്ലൂർ നിയോജക മണ്ഡലത്തിനും പരിഗണന. മണ്ഡലത്തിലെ വിവിധ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. മുളയം പണ്ടാരച്ചിറ സ്ലൂയിസ് കം റെഗുലേറ്റർ നിർമ്മാണം 400 ലക്ഷം, കട്ടിലപൂവ്വം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സ്‌റ്റേഡിയം നിർമ്മാണം 300 ലക്ഷം, ഒരപ്പൻകെട്ട് ടൂറിസം വികസനം 500 ലക്ഷം, ഒല്ലൂർ പോലീസ് സ്‌റ്റേഷൻ കെട്ടിട സമുച്ചയം 300 ലക്ഷം, പുത്തൂർ കായൽ നവീകരണം 1000 ലക്ഷം, കണിമംഗലം നെടുപുഴ റോഡ് അഭിവൃദ്ധിപ്പെടുത്തൽ 300 ലക്ഷം, പെരുവാങ്കുളങ്ങര റോഡ് അഭിവൃദ്ധിപ്പെടുത്തൽ 300 ലക്ഷം, പുത്തൂർ സെന്റർ വികസനം തുടർപ്രവർത്തനം 2500 ലക്ഷം, ഒല്ലൂർ ടൗൺ റോഡ് അഭിവൃദ്ധിപ്പെടുത്തൽ 500 ലക്ഷം, പുത്തൂർ
പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം നിർമ്മാണം 400 ലക്ഷം, പുത്തൂർ പഞ്ചായത്ത് സ്‌റ്റേഡിയം നിർമ്മാണം 500 ലക്ഷം, ഒല്ലൂർ സെന്റർ വികസനം തൂടർച്ച 500 ലക്ഷം, മൂർക്കനിക്കര ഗവ. യു പി സ്‌ക്കൂൾ സ്‌റ്റേഡിയം നിർമ്മാണം 300 ലക്ഷം, മുളയം വാട്ടർ ടാങ്ക് പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തൽ 800 ലക്ഷം, വലക്കാവ് താളിക്കുണ്ട് ആശാരിക്കാട് മുരുക്കുംപാറ റോഡ് അഭിവൃദ്ധിപ്പെടുത്തൽ 500 ലക്ഷം, കച്ചിത്തോട് ഡാം തുടർ പ്രവർത്തനം 300 ലക്ഷം, പീച്ചി ടൂറിസം വികസനം 500 ലക്ഷം, ചിറക്കേക്കോട് പുല്ലാനിക്കാട് റോഡ് അഭിവൃദ്ധിപ്പെടുത്തൽ 900 ലക്ഷം, മാരയ്ക്കൽ കാളക്കുന്നു ലിഫ്റ്റ് ഇറിഗേഷൻ 500ലക്ഷം, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് ടൂറിസം സൗന്ദര്യവത്കരണം 300 ലക്ഷം.
0 Comments