ദേശീയപാതയിൽ കാറിടിച്ച് താണിപ്പാടം സ്വദേശി മരിച്ചു

പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ താണിപ്പാടം കാരക്കാട്ട് ചിറപ്പറമ്പിൽ ജോയി (48) മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തമിഴ്നാട് ഭാഗത്തേക്ക് പോയ കാറിടിച്ച് ആണ് മരിച്ചത്. ഭാര്യ സൂസി. വിലങ്ങന്നൂർ സ്വദേശി ആയിരുന്ന ജോയ് മാസങ്ങൾക്ക് മുൻപാണ്  താണിപ്പാടത്ത് താമസമാക്കിയത്.




Post a Comment

0 Comments