ആനവാരിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്നുദിവസം പഴക്കം


വാണിയമ്പാറ. ആനവാരി ചിറ്റിലപ്പിള്ളി വീട്ടിൽ സൈമന്റെ ഭാര്യ അൽഫോൻസ (52) യെ ആണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്നു കരുതുന്നു. ഭർത്താവും അൽഫോൻസയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവർക്ക് ഒരു മകൻ ഉണ്ടായിരുന്നത് വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയിരുന്നു. ഇന്ന് രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമൺ അയൽ വീട്ടിൽ ചെന്ന് പറയുന്നത്. അൽഫോൻസാ വിറച്ച് മരിക്കുകയായിരുന്നു എന്നാണ് സൈമൺ പറയുന്ന വിവരം. മൂന്നു ദിവസമായി ഇയാൾ മൃതദേഹത്തിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പീച്ചി പോലീസ്  സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.



Post a Comment

0 Comments