ഇനി മാസ്‌ക് ഇല്ലെങ്കിൽ കേസില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം


ന്യൂഡൽഹി. കോവിഡ് പ്രതിരോധത്തിനായി ദുരന്തനിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയിരുന്ന നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പൊതുഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും, ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 2020 ൽ ആണ് കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. ആ ഉത്തരവുകളുടെ കാലാവധി മാർച്ച് 25ന് അവസാനിക്കുകയാണ്. ഇതിന് ശേഷം നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് നിർദ്ദേശം



Post a Comment

0 Comments