പട്ടിക്കാട്. താണിപ്പാടം ആയോട് ശ്രീ ദണ്ഡൻ മുത്തപ്പൻ ക്ഷേത്രത്തിൽ നടത്തി വന്നിരുന്ന പ്രശ്‌ന പരിഹാര ക്രിയകൾക്ക് സമാപനമായി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് പ്രശ്‌ന പരിഹാര ക്രിയകൾ നടന്നത്. ഭക്തജനങ്ങൾ ഏഴു ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോട് കൂടിയാണ് പങ്കെടുത്തത്. കൂറ്റനാട് രാവുണ്ണി പണിക്കർ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തിന് ക്ഷേത്രം തന്ത്രി നെന്മാറ സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് പരിഹാരക്രിയകൾ നടത്തിയത്. തുടർന്ന് ക്ഷേത്രാചാര ചടങ്ങുകൾ വിപുലമാക്കാനാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം. ഇതിനായി ക്ഷേത്രത്തിനോട് ചേർന്ന് കുളം നിർമ്മിച്ച് വർഷത്തിലൊരിക്കൽ ബലി തർപ്പണ ചടങ്ങുകൾ നടത്തുവാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.


0 Comments