ശോഭ റോയിയെ മാരായ്ക്കൽ വീണ്ടശ്ശേരി മേഖല കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു



കണ്ണാറ. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്‌പ്രേ പെയിന്റിംഗ് ജോലികൾ ചെയ്യുന്ന വീണ്ടശ്ശേരി കല്ലോലിക്കൽ റോയിയുടെ ഭാര്യ ശോഭയെ മാരായ്ക്കൽ വീണ്ടശ്ശേരി മേഖല കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വീണ്ടശ്ശേരിയിൽ വീടിനോട് ചേർന്ന് തന്നെയാണ് ഭർത്താവ് റോയിയുടെ വർക്ക് ഷോപ്പ്. വാഹനങ്ങളുടെ പാച്ച് വർക്കുകൾ, പെയിന്റിംഗ് മുതലായ ജോലികൾ ഇവിടെ ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി  ഇത്തരം ജോലികളിൽ റോയിക്ക് സഹായവും പിന്തുണയുമാണ് ശോഭ. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറും മുൻപഞ്ചായത്ത് പ്രസിഡന്റുമായ പി.വി പത്രോസ് സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്നു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി ചാക്കോച്ചൻ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ജോർജ്ജ് ഇടശ്ശേരി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് കെ. ഐ ചാക്കുണ്ണി, സെക്രട്ടറി വി.ബി ചന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷീജ ബെന്നി, ബൂത്ത് പ്രസിഡന്റുമാരായ  റോയ് മലക്കുഴി, ജോജോ ജോർജ്ജ്, ഡികെടിഎഫ് മണ്ഡലം പ്രസിഡൻറ് എം.ടി സാബു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മാരായ്ക്കൽ ബൂത്ത് കമ്മിറ്റി, വീണ്ടശ്ശേരി വാർഡ് കോൺഗ്രസ് കമ്മിറ്റി, ഓൾ ഇൻഡ്യാ വ്യാപാരി  വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി എന്നീ മൂന്ന് കമ്മിറ്റികളുടെ മൊമെന്റോ നൽകിയും ഷാൾ അണിയിച്ചും ശോഭയെ ആദരിച്ചു. 


Post a Comment

0 Comments