മണ്ണുത്തി. ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് സമ്മേളനം മുക്കാട്ടുക്കരയിൽ സനൂപ് നഗറിൽ വെച്ച് നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും തരൂർ എംഎൽഎയും ആയ പി.വി സുമോദ് സമ്മേളനം ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി ഗിരീഷ്, ബ്ലോക്ക് സെക്രട്ടറി വി.സി സുജിത്ത്, സംസ്ഥാനകമ്മിറ്റി അംഗം അർ.എൽ ശ്രീലാൽ, ജില്ലാ സെക്രട്ടറി പി.ബി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.വി വൈശാകൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എൻ അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുകന്യ ബൈജു, എസ്എഫ്‌ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി.പി ശരത് പ്രസാദ്, സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, ഏരിയ കമ്മറ്റി അംഗം പി.എസ് വിനയൻ എന്നിവർ സംസാരിച്ചു. മനു പുതിയാമഠത്തെ സെക്രട്ടറിയായും, നിബിൻ ശ്രീനിവാസൻ പ്രസിഡന്റ്, കൃഷ്ണവേണി ടി. എ ട്രഷറർ എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അനിസ് അഹമ്മദ്, കെ.പി പ്രശാന്ത് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി അനീഷ് കെ.എ, അനിത കെ.വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായി അഖിൽ ടി, ജീസ് ജോർജ്ജ് എന്നിവരെയും പാണഞ്ചേരി പഞ്ചായത്തിൽ നിന്ന് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായി പാണഞ്ചേരി മേഖല സെക്രട്ടറി പി.പി സരുൺ, മേഖലാ പ്രസിഡണ്ട് ജിനു വി.ആർ, പീച്ചി മേഖല സെക്രട്ടറി പി.കെ മോബി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.


0 Comments