വേനൽ കടുത്തതോടെ പാണഞ്ചേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലകളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി.


വാണയമ്പാറ. വേനൽ കടുത്തതോടെ പാണഞ്ചേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയായ വാണിയമ്പാറ, കൊമ്പഴ, അടുക്കളപ്പാറ, പൊട്ടി മട തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായി. അടുക്കളപ്പാറയിൽ 21 കുടുബങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ് ഒക്ടോബർ മുതൽ പൂർണ്ണമായും വറ്റിയയോടെ പ്രദേശവാസികൾ കടുത്ത ജലക്ഷാമം നേരിടുകയാണ്. തുടർന്ന് രണ്ട് തവണ പഞ്ചായത്ത് ടാങ്കറിൽ വെള്ളം വിതരണം ചെയ്‌തെങ്കിലും അതും നിലച്ചു. അലക്കാനും കുളിക്കാനും രണ്ടും മൂന്നും കിലോമീറ്റുകൾ നടന്ന് പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലേക്കാണ് ആളുകൾ പോകുന്നത്. കുടിവെള്ളത്തിന് വേണ്ടി സമീപ പ്രദേശങ്ങളിലെ 
കിണറുകളെയാണ് ആശയിച്ചിരുന്നതെങ്കിലും വേനൽ കടുത്തതോടെ കിണറുകൾ വറ്റിത്തുടങ്ങി . ഒക്ടോബർ മാസം മുതൽ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ അധികാരികൾക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും പരിഹാരമാർഗ്ഗങ്ങളൊന്നും ഉണ്ടായില്ല. ജലദൗർലഭ്യം മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾ പലരും വാടകക്കെങ്കിലും തൽക്കാലികമായി താമസം മാറാനുള്ള ശ്രമത്തിലാണ്. പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് താൽക്കാലികമായ സഹായമെത്തിക്കാൻ സന്നദ്ധരായി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഒരു ടാങ്കർ ശുദ്ധജലം വീടുകളിൽ വിതരണം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചന്റെ നേതൃത്വത്തിൽ പി.ജെ.ജോസഫ്, ടി.സി.ജോൺസൺ, എം.എം.ഇബ്രാഹിം, എം.ആർ. രതിഷ്, ടി.എസ്.ഷനൂപ്, പി .എം. ഉബൈദ്, ജോണി മലേക്കണ്ടം തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments