താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണം: ഒളരി സ്വദേശിനിക്ക് ദാരുണാന്ത്യം


പൂത്തൂർ. താമരവെള്ളച്ചാൽ ചക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒളരി സ്വദേശിനിക്ക് ദാരുണാന്ത്യം. ഒളരി പുളിക്കത്തറ വീട്ടിൽ രമണി (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മാന്ദാമംഗലത്ത് നിന്നും ആറ് കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് സണ്ണി, അജി എന്നിവർക്കൊപ്പം രമണി കാട്ടിൽ കയറിയത്. ഇതിനിടെ അപ്രതീക്ഷിതമായി രമണി കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപെട്ടു. ഒല്ലൂർ പോലീസ്, മാന്ദാമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments