പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ ഗതാഗത നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതാണ് പ്രധാന കാരണം. ഇതുമൂലം തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ പട്ടിക്കാട് സെന്ററിൽ വരുന്നില്ല. ഇതുമൂലം സ്‌കൂൾ വിദ്യാർത്ഥികളും പഞ്ചായത്ത് വില്ലേജ് ഓഫീസുകളിലേക്ക് വരുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരും ദുരിതത്തിലായി. പീച്ചിറോഡ് ജങ്ഷൻ മുതൽ നടന്നു പോകേണ്ട അവസ്ഥയാണ്. ചെമ്പൂത്രയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്കുള്ള പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേൽപ്പാതയുടെ പടിഞ്ഞാറ് ഭാഗത്തെ ടാറിങിന് വേണ്ടിയാണിത്. ഇതോടെ പീച്ചിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുടെ താൽക്കാലിക പാതയും അടഞ്ഞമട്ടാണ്. അടിപ്പാത തുറന്നതിന് ശേഷം മേൽപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ വാഹന യാത്രക്കാർ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.


0 Comments