പീച്ചി ഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പീച്ചി വരെ റീ ടാറിങ് ആരംഭിച്ചു


വിലങ്ങന്നൂർ. പീച്ചിഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പീച്ചിഡാം ഗേറ്റ് വരെയുള്ള ഭാഗത്ത് മെക്കാഡം റോഡിന്റെ റീ ടാറിങ് ആരംഭിച്ചു. 90 ലക്ഷം രൂപ ചെലവിൽ 1.36 കിലോമീറ്റർ ദൂരമാണ് ടാറിംഗ് നടത്തുന്നത്. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിന് മുന്നിലായി 100 മീറ്ററോളം  ഭാഗം റോഡ് ഉയർത്തി നിർമ്മിക്കുന്നുണ്ട്. വിലങ്ങന്നൂർ മുതൽ പീച്ചി റോഡ് ജങ്ങ്ഷൻ വരെയുള്ള ഭാഗം മലയോര ഹൈവേയുടെ റൂട്ടിൽ ഉൾപ്പെടുന്നതു കൊണ്ട് ഇത്രയും ഭാഗത്തെ കഴി അടയ്ക്കൽ മാത്രമാണ് ചെയ്യുന്നത്.


Post a Comment

0 Comments