റോഡും കാനയും പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ മാറ്റിയില്ല. ചാണോത്ത് റോഡിൽ ഗതാഗതക്കുരുക്ക്

പട്ടിക്കാട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊളിച്ച് മാറ്റിയ പട്ടിക്കാട് ചാണോത്ത് റോഡിന്റെയും കാനയുടെയും അവശിഷ്ടങ്ങൾ റോഡരികിൽ തന്നെ  കൂട്ടിയിട്ടിരിക്കുന്നത്  ഗതാഗത കുരുക്കിന് വഴിയൊരുക്കി. ചാണോത്ത് റോഡിൽ ഫോറസ്റ്റ് ഓഫീസിന്റെ മതിലിനോട് ചേർന്നാണ് അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആണ് കാനകൾ പുനർനിർമ്മിച്ചു റോഡിലെ തടസ്സങ്ങൾ ഒഴിവാക്കിയത്. എന്നാൽ പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്യേണ്ടതിന് പകരം റോഡരികിൽ തന്നെ കൂട്ടിയിട്ടതാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞു സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ ധാരാളം വാഹനങ്ങൾ ആണ് ഇതിലൂടെ കടന്നു പോകുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments