പീച്ചി. വലതുകര കനാൽ തുറക്കണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി. പീച്ചി ഡാമിൽ ആവശ്യത്തിൽ അധികം വെള്ളം ഉണ്ടായിട്ടും വലതുകര കനാലിൽ വെള്ളം തുറന്നു വിടാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു. വലതുകര കനാൽ പീച്ചിയിൽ നിന്ന് ആരംഭിച്ച് പട്ടിക്കാട് മാടക്കത്തറ വഴി മുളംകുന്നത്ത്കാവ് വരെ 37.3 കിമി നീളമാണ് ഉള്ളത്. ഡാം തുറന്ന് കനാലുകളിൽ കൂടി വെള്ളം ഒഴുകമ്പോൾ ചെറുതും വലുതുമായ ആയിരത്തിൽ അധികം
നിർച്ചാലുകളും, പതിനായിരത്തിൽ അധികം ശുദ്ധജല കിണറുകളും, മലയോര മേഖലയിലെ നിരവധി കുടിവെള്ള പദ്ധതികളും, ഒട്ടനവധി കുളങ്ങളും റീ ചാർജ് ചെയ്യപ്പെടും. അതുവഴി കാർഷിക മേഖല പരിപോഷിക്കപ്പെടുകയും, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുകയും ചെയ്യും. എന്നിട്ടും് കനാൽ തുറക്കാൻ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് ആവശ്യപ്പെട്ടു.
0 Comments