പ്രവാസികളെയും പെൻഷൻപദ്ധതിയിൽ പരിഗണിക്കണം: പ്രവാസി സംഘം


പട്ടിക്കാട്. അറുപതുവയസ്സു കഴിഞ്ഞ പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ പരിഗണിക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സർക്കാർ പ്രവാസികളോട് അനുഭാവപൂർവ്വമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പ്രവാസി സംഘത്തിന്റെ ഭാരവാഹികൾ പറഞ്ഞു. എങ്കിലും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ കഴിയുന്നവരുടെയും പ്രവാസികളായി  കഴിയുന്നവരുടെയും കുടുംബങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇവരുടെ പ്രശ്‌നങ്ങൾ  കൂടുതൽ ചർച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമായി പ്രവാസി സംഘത്തിന്റെ  പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി  മാർച്ച് 6 ഞായറാഴ്ച കാലത്ത് 10 മണിക്ക് പാണഞ്ചേരി സഹകരണബാങ്ക് ഹാളിൽ യോഗം ചേരുമെന്ന് കേരള പ്രവാസി സംഘം പാണഞ്ചേരി മേഖലാ ഭാരവാഹികളായ എ.കൃഷ്ണൻകുട്ടി, പി.കെ അജി എന്നിവർ പറഞ്ഞു.


Post a Comment

0 Comments