സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം : പത്മശ്രീ ശോശാമ്മ ഐപ്പ്


തൃശൂർ. സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പത്മശ്രീ ഡോ. ശോശാമ്മ ഐപ്പ് പറഞ്ഞു. തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജനസംഖ്യയിൽ പകുതിയിലേറെയും സ്ത്രീകളുള്ള ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിലൂടെ അവരുടെ അന്തസ്സും പദവിയും ഉയർത്തി എടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളും അവർ അനുസ്മരിച്ചു. ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം .പി വിൻസന്റ്, ജോസഫ് ചാലിശ്ശേരി എന്നിവർ  വനിതാദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ  പ്രതിഭ തെളിയിച്ച ച്ച വനിതകളെ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ആദരിച്ചു. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിലൂടെ പ്രസിദ്ധയായ  പത്മശ്രീ പുരസ്‌കാരം നേടിയ ഡോ. ശോശാമ്മ ഐപ്പ്, കർഷക തിലകം പുരസ്‌കാരം നേടിയ സ്വപ്ന സിബി കല്ലിങ്കൽ, ക്രിയേറ്റീവ് വുമൺ അവാർഡ് നേടിയ ഷൈന ജോർജ് , മൂന്നു വയസ്സുകാരനെ മുങ്ങി മരണത്തിൽ നിന്നും രക്ഷിച്ച പത്തുവയസ്സുകാരി ഏയ്ഞ്ചൽ മരിയ എന്നിവരെയാണ് ആദരിച്ചത്. സി.ബി ഗീത, ഡോ  നിജി ജെസ്റ്റിൻ, ബീന രവിശങ്കർ, സുബൈദ മുഹമ്മദ്, വനജ ഭാസ്‌കരൻ ,കെ എസ് തങ്കമണി, ടി നിർമ്മല ,ജിന്നി ജോയ് , ചന്ദ്രിക ശിവരാമൻ, ലീല രാമകൃഷ്ണൻ. ബിന്ദു കുമാരൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments