പീച്ചി പുണർത മഹോത്സവത്തിന് കൊടിയേറി


പീച്ചി. ശ്രീ തുണ്ടത്ത് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിന് കൊടിയേറി. മാർച്ച് 6 മുതൽ 14 വരെയാണ് ഉത്സവാഘോഷ പരിപാടികൾ. ക്ഷേത്രം ആചാര്യൻ ബ്രഹ്മശ്രീ വിശ്വേശ്വരാനന്ദ സരസ്വതിയുടെ കാർമ്മികത്വത്തിൽ ഇന്നലെ വൈകീട്ട് കൊടിയേറ്റം നടത്തി. ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും ആരാധനകളും ഉണ്ടാകും. മാർച്ച് 11ന് പ്രതിഷ്ഠാ ദിനത്തിൽ രാവിലെ 9ന് പൊങ്കാല നടക്കും. 13ന് പുണർതം മഹോത്സവ ദിനത്തിൽ രാവിലെ 8ന് കീഴ്ക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, വൈകീട്ട് 4.30ന് കീഴ്ക്കാവിലമ്മക്ക് വരവേൽപ്പും തുടർന്ന് കൂട്ടിയെഴുന്നെള്ളിപ്പും. 14ന് രാവിലെ 6ന് നദിക്കര മഹാദേവ ക്ഷേത്രസന്നിധിയിലെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് പ്രഭാകരൻ കോടാക്കിൽ, സെക്രട്ടറി ശിവരാജ് പുഞ്ചപ്പറമ്പിൽ, ട്രഷറർ ശ്യാംകുമാർ, രക്ഷാധികാരികളായ വേണുഗോപാലൻ തടത്തിൽ, തങ്കപ്പൻ തൈമാലിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.



Post a Comment

0 Comments