തൃശൂർ. സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് അനുയോജ്യമായ ലോഗോ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ചു. തൃശൂർ നഗരത്തിന്റെ ചരിത്ര പശ്ചാത്തലം അടിസ്ഥാനമാക്കി ക്ഷീരമേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള ലോഗോയാണ് തയ്യാറാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ഡിസൈനർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. ലോഗോ മാർച്ച് 31ന് മുമ്പ് sks2022mediapublictiy@gmail.com എന്ന വിലാസത്തിൽ അയക്കണം.
ഈ വർഷത്തെ സംസ്ഥാന ക്ഷീരകർഷക സംഗമം മെയ് 19, 20, 21 തീയതികളിലായി തൃശൂർ ജില്ലയിലെ അന്തിക്കാട് നടക്കും.


0 Comments